കമലും രജനിയും ഒന്നിക്കും! | ||
മുന്‍പ് പത്തു ചിത്രങ്ങളില്‍ കമലും രജനിയും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ മുഹമ്മദ് യൂസുഫ് ഖാന്‍ എന്ന യോദ്ധാവിന്റെ ജീവിത കഥ പറയുന്ന മരുതനായകം തമിഴിനൊപ്പം ഹിന്ദി, തെലുങ്ക്, ഇംഗ്‌ളീഷ് എന്നീ ഭാഷകളിലും റിലീസുചെയ്യുമെന്ന് കമല്‍ഹാസന്‍ അറിയിച്ചു. 150 കോടി രൂപയാണ് കമലിന്റെ ഈ സ്വപ്‌ന പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. ചിത്രീകരണം പൂര്‍ത്തിയായ വിശ്വരൂപത്തിന്റെ നിര്‍മ്മാണച്ചെലവ് 120 കോടിയാണെന്നാണ് അറിയുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി സാമ്പത്തിക പ്രതിസന്ധിയും മറ്റു ചില സാങ്കേതിക തടസ്സങ്ങളും മൂലം മുടങ്ങിക്കിടക്കുകയായിരുന്നു മരുതനായകം. 1997 ല്‍ എലിസബത്ത് രാജ്‌ഞിയാണ് മരുതനായകത്തിന്റെ സ്വിച്ചോണ്‍ നിര്‍വ്വഹിച്ചത്. തുടര്‍ന്ന് കാല്‍ ഭാഗം ഷൂട്ടു ചെയ്യുകയും ചെയ്‌തു. പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷൂട്ടു ചെയ്‌തു വച്ച രംഗങ്ങള്‍ യാതൊരു മാറ്റവും കൂടാതെ ഇപ്പോഴും ഉപയോഗിക്കാനാവുമെന്ന് കമല്‍ അറിയിച്ചു. കാരണം അന്ന് ചിത്രീകരിച്ച രംഗങ്ങള്‍ മരുതനായകത്തിന്റെ ജീവിതത്തില്‍ പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടക്കുന്ന ഫ്‌ളാഷ്‌ബാക്ക് രംഗങ്ങളാണ്! വിശ്വരൂപത്തിനു ശേഷം കമല്‍ ഹിന്ദിയിലും തമിഴിലുമായി ഒരേ സമയം ഒരുക്കുന്ന 'അമര്‍ ഹേ'യിലഭിനയിക്കുമെന്നായിരുന്നു പറഞ്ഞു കേട്ടിരുന്നത്. എന്നാലിപ്പോള്‍ മരുതനായകം പൂര്‍ത്തിയായ ശേഷം മാത്രമേ താന്‍ താന്‍ മറ്റൊരു ചിത്രം ചെയ്യൂ എന്നാണ് കമല്‍ പറയുന്നത്. |