Pages

Subscribe:

Search

മുടിയഴകിന്‌ ഹെയര്‍ ട്രീറ്റ്‌മെന്റുകള്‍





സൗന്ദര്യത്തില്‍ മുടിയുടെ സ്‌ഥാനം പ്രധാനമാണ്‌. അഴകുള്ള മുടിക്ക്‌ ആരെയും ആകര്‍ഷിക്കാനാകും. ഫാഷന്‍ തരംഗത്തിലെ പുതുപുത്തന്‍ ആശയങ്ങളാണ്‌ ഹെയര്‍ എക്‌സ്റ്റന്‍ഷന്‍, ഹെയര്‍ സ്‌മൂത്തനിംഗ്‌, വോളിയമൈസിംഗ്‌ എന്നിവയൊക്കെ. മുടിയുടെ അഴകും ആകര്‍ഷണീയതയും കൂട്ടാനുള്ള പുത്തന്‍ മാര്‍ഗ്ഗങ്ങളെ ഇന്നത്തെ തലമുറ സ്വീകരിച്ചു കഴിഞ്ഞു. ഇതിനായി എത്ര പണം മുടക്കാനും ഇന്നത്തെ യുവതലമുറ തയ്യാറാണ്‌. ഓരോ പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്‌. അതുകൊണ്ട്‌ ഫാഷനിലെ പുത്തന്‍ ട്രെന്‍ഡുകളെ നമുക്കൊന്നു പരിചയപ്പെടാം.

ഹെയര്‍ എക്‌സ്റ്റന്‍ഷന്‍: മുടിയുടെ നീളം കൂട്ടുന്നതിനുള്ള മാര്‍ഗ്ഗമാണിത്‌. ഇതെക്കുറിച്ച്‌ ധാരാളം അബദ്ധധാരണകളുണ്ട്‌. പുതിയ ടെക്‌നോളജികളുടെ സഹായത്തോടെ ഹെയര്‍ എക്‌സ്റ്റന്‍ഷനെ എളുപ്പത്തിലുള്ള ഒരു പ്രവൃത്തിയായി മാറ്റിയിരിക്കുകയാണ്‌ വിദഗ്‌ധരായ സൗന്ദര്യവിദഗ്‌ധര്‍. ഇത്‌ കേവലം മുടിയുടെ നീളം കൂട്ടുന്ന ഒരു പ്രക്രിയയല്ല. മറിച്ച്‌, മുടിയുടെ കനം (ഉള്ള്‌) കൂട്ടുകയും, മുടിയുടെ സ്വഭാവത്തിനു മാറ്റം വരുത്തുകയും ചെയ്യുന്നു. ആദ്യകാലങ്ങളില്‍ ഹെയര്‍ എക്‌സ്റ്റന്‍ഷനെ പേടിയോടെയാണ്‌ എല്ലാവരും കണ്ടിരുന്നത്‌. ഇത്‌ മുടിയുടെ സ്വാഭാവികതയും ഭംഗിയും നഷ്‌ടപ്പെടുത്തുമെന്നായിരുന്നു ആളുകളുടെ ധാരണ. വിദഗ്‌ധനായ എക്‌സ്റ്റന്‍ഷനിസ്‌റ്റിന്റെ സഹായത്തോടെ കൃത്രിമമായ മുടി വച്ചു പിടിപ്പിക്കുകയാണ്‌ ഇതില്‍ ചെയ്യുന്നത്‌. സ്വാഭാവിക മുടിയുടെ സ്വഭാവത്തിനോടും നിറത്തിനോടും ചേരുന്ന കൃത്രിമമുടിയാണ്‌ വയ്‌ക്കുന്നത്‌. ഇത്‌ യഥാര്‍ഥമുടിയുമായി ചേര്‍ന്നുകിടക്കുന്നതിനാല്‍ കൃത്രിമ മുടിയേത്‌ ഒറിജിനലേത്‌ എന്ന്‌ തിരിച്ചറിയാന്‍ പോലും കഴിയില്ല.

ഹെയര്‍ എക്‌സ്റ്റന്‍ഷന്റെ സാധ്യതകള്‍ ഇന്ന്‌ അത്രയേറെയാണ്‌. കൃത്യമായ ഇടവേളകളില്‍ ഇതിനെ പരിപാലിക്കണമെന്നു മാത്രം. ചിലതരം എക്‌സ്റ്റന്‍ഷനുകളില്‍ മൂന്നു മാസം വരെ മെയിന്റനന്‍സ്‌ കൂടാതെ കൃത്രിമ മുടി ഉപയോഗിക്കാം. എക്‌സ്സറ്റന്‍ഡ്‌ ചെയ്‌ത മുടി നീക്കം ചെയ്യുന്നതും എളുപ്പമാണ്‌. ഇതൊരു വേദനയേറിയ പ്രോസസാണെന്നാണ്‌ പലരുടെയും ധാരണ. പ്രത്യേകമായി തയ്യാറാക്കിയ സോള്‍വെന്റ്‌ ഉപയോഗിച്ച്‌ എക്‌സ്റ്റന്‍ഡ്‌ ചെയ്‌ത മുടി എളുപ്പത്തില്‍ നീക്കം ചെയ്യാം. എക്‌സ്സറ്റന്‍ഡ്‌ ചെയ്‌ത മുടിക്ക്‌് കൃത്യമായ സംരക്ഷണം നല്‍കേണ്ടത്‌ ആവശ്യമാണ്‌. ഇത്‌ വീട്ടില്‍ തന്നെ ചെയ്യാവുന്നതേയുള്ളൂ. ബ്യൂട്ടീഷന്റെ നിര്‍ദ്ദേശമനുസരിച്ച്‌ സംരക്ഷിച്ചാല്‍ കുറേനാള്‍ എക്‌സ്റ്റന്‍ഡ്‌ ചെയ്‌ത മുടി കേടുകൂടാതെ സംരക്ഷിക്കാം. എക്‌സ്റ്റന്‍ഷനിസ്‌റ്റിന്റെ നിര്‍ദ്ദേശമനുസരിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഏതു തരം കെമിക്കല്‍സ്‌ ഉപയോഗിക്കുന്നതിനു മുന്‍പും എക്‌സ്റ്റന്‍ഷനിസ്‌റ്റുമായി കണ്‍സള്‍ട്ട്‌ ചെയ്യണം. ഹെയര്‍ എക്‌സ്റ്റന്‍ഷന്‍ ചെയ്‌തവര്‍ തലയോട്ടിയില്‍ അധികമായി മസാജ്‌ ചെയ്യുന്നത്‌ ഒഴിവാക്കണം. മുടി പല്ല്‌ അകലമുള്ള ചീപ്പുപയോഗിച്ച്‌ ചീകണം. കുറച്ചു ശ്രദ്ധയോടെ വേണം മുടി കഴുകാന്‍. നീളം കൂട്ടേണ്ട മുടിയുടെ അളവനുസരിച്ച്‌ ചാര്‍ജ്‌ ഈടാക്കുകയാണ്‌ ചെയ്യുന്നത്‌. കൂടാതെ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ അനുസരിച്ചും സലൂണുകളുടെ ചാര്‍ജനുസരിച്ചും ചാര്‍ജ്‌ വ്യത്യാസപ്പെടാം. ഇതു മാത്രമല്ല മുടിയുടെ സ്‌റ്റൈലനുസരിച്ചും ചാര്‍ജില്‍ വ്യത്യാസം വരും.

ഹെയര്‍ സ്‌മൂത്തനിംഗ്‌ ആന്‍ഡ്‌ സ്‌ട്രെയ്‌റ്റനിംഗ്‌: കൈകാര്യം ചെയ്യാന്‍ബുദ്ധിമുട്ടുള്ള തലമുടിയുള്ളവര്‍ക്ക്‌് ചെയ്യാവുന്ന സ്‌റ്റൈലാണിത്‌. സ്‌യ്രെറ്റനിംഗിനു ശേഷം വന്ന ട്രെന്‍ഡാണിത്‌. സ്‌ട്രെയ്‌റ്റെനിംഗ്‌ ചെയ്‌താല്‍ മുടിയുടെ സ്വാഭാവിക സൗന്ദര്യം നഷ്‌ടപ്പെടുമെന്ന കണ്ടെത്തലില്‍ നിന്നാണ്‌ സ്‌മൂത്തനിംഗിന്റെ ആരംഭം. സ്‌ട്രെയ്‌റ്റണ്‍ ചെയ്യുമ്പോള്‍ മുടി 100 ശതമാനവും സ്‌ട്രെയ്‌റ്റാകുന്നു. എന്നാല്‍ സ്‌മൂത്തനിംഗില്‍ 70-80 ശതമാനം മാത്രമാണ്‌ മുടി സ്‌ട്രെയ്‌റ്റാക്കുന്നത്‌. അതു കൊണ്ട്‌ തന്നെ മുടിക്ക്‌ സ്വാഭാവിക സൗന്ദര്യം തോന്നും. ട്രീറ്റ്‌മെന്റുകളുടെ കാലാവധി മുടിയുടെ വളര്‍ച്ചയെ അനുസരിച്ചിരിക്കും. റൂട്ടില്‍ നിന്ന്‌ വളര്‍ന്നു വരുന്ന മുടി സ്വാഭാവിക സ്വഭാവമുള്ളതു തന്നെയായിരിക്കും. ആവര്‍ത്തിച്ച്‌ ഇത്തരം ട്രീറ്റ്‌മെന്റുകള്‍ ചെയ്യുന്നത്‌ മുടിക്ക്‌ ദോഷം ചെയ്യും. സ്‌മൂത്തനിംഗ്‌ ചെയ്‌ത മുടിയുടെ സംരക്ഷണം അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. സ്‌മൂത്തനിംഗ്‌ ചെയ്‌തതിനു ശേഷം 3 ദിവസം കൂടുമ്പോള്‍ മുടിയില്‍ ഷാപുവും കണ്ടീഷണറും സെറവും ഉപയോഗിക്കുക. സ്‌പെഷ്യലിസ്‌റ്റുകള്‍ നിര്‍ദ്ദേശിക്കുന്ന ഷാംപുവും കണ്ടീഷണറും സെറവും തന്നെ ഉപയോഗിക്കുക. സ്‌മൂത്തനിംഗിലും മുടിയുടെ നീളത്തിനനുസരിച്ചായിരിക്കും ചെലവുവരുന്നത്‌. 4000 മുതല്‍ 8000 വരെയാണ്‌ സാധാരണ നിലയില്‍ ഇതിന്റെ ചെലവ്‌.

ഹെയര്‍ വോളിയമൈസിംഗ്‌: കനവും ഉള്ളും കുറഞ്ഞ മുടിക്ക്‌ ഉള്ളു തോന്നാനുള്ള എളുപ്പമാര്‍ഗ്ഗമാണിത്‌. ഹെയര്‍വോളിയമൈസിംഗിന്‌ പഴയകാലത്തെ ഹെയര്‍ സ്‌റൈലുമായി സാമ്യമുണ്ടെന്നു പറയാം. മുടിയില്‍ പ്രത്യേകമായി സ്‌മൂത്തനിംഗിന്റെയോ സ്‌ട്രെയ്‌റ്റനിംഗിന്റെയോ ഇഫക്‌ട് തോന്നിപ്പിക്കാത്ത ഒരു ട്രീറ്റ്‌മെന്റാണിത്‌. സാധാരണ മുടിയെ അതിന്റെ സ്വഭാവത്തോടെ തന്നെ ഭംഗിയുള്ളതാക്കുകയാണ്‌ ഈ ട്രീറ്റ്‌മെന്റ ചെയ്യുന്നത്‌. സാധാരണയായ നമ്മള്‍ ഉപയോഗിക്കുന്ന എണ്ണ തുടര്‍ന്നും ഉപയോഗിക്കാമെന്നതാണ്‌ ഇതിന്റെ പ്രത്യേകത.

normal hair geals


കമലും രജനിയും ഒന്നിക്കും!




കമല്‍ഹാസന്റെ സ്വപ്‌ന പദ്ധതിയായ 'മരുതനായക'ത്തിന്‌ വീണ്ടും ജീവന്‍ വയ്‌ക്കുന്നു. വിശ്വരൂപത്തിന്റെ ഷൂട്ടിംഗ്‌ പൂര്‍ത്തിയായാലുടന്‍ കമല്‍ മരുതനായകത്തിന്റെ ജോലികള്‍ തുടങ്ങും. മരുതനായകത്തിലെ നായകന്‍ കമല്‍ ആണെങ്കില്‍ അതിലെ മറ്റൊരു പ്രധാന കഥാപാത്രമാകുന്നത്‌ സ്‌റ്റൈല്‍മന്നന്‍ രജനീകാന്താണ്‌!

മുന്‍പ്‌ പത്തു ചിത്രങ്ങളില്‍ കമലും രജനിയും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്‌. പതിനെട്ടാം നൂറ്റാണ്ടിലെ മുഹമ്മദ്‌ യൂസുഫ്‌ ഖാന്‍ എന്ന യോദ്ധാവിന്റെ ജീവിത കഥ പറയുന്ന മരുതനായകം തമിഴിനൊപ്പം ഹിന്ദി, തെലുങ്ക്‌, ഇംഗ്‌ളീഷ്‌ എന്നീ ഭാഷകളിലും റിലീസുചെയ്യുമെന്ന്‌ കമല്‍ഹാസന്‍ അറിയിച്ചു. 150 കോടി രൂപയാണ്‌ കമലിന്റെ ഈ സ്വപ്‌ന പദ്ധതിക്ക്‌ പ്രതീക്ഷിക്കുന്ന ചെലവ്‌. ചിത്രീകരണം പൂര്‍ത്തിയായ വിശ്വരൂപത്തിന്റെ നിര്‍മ്മാണച്ചെലവ്‌ 120 കോടിയാണെന്നാണ്‌ അറിയുന്നത്‌.

കഴിഞ്ഞ പത്തു വര്‍ഷമായി സാമ്പത്തിക പ്രതിസന്ധിയും മറ്റു ചില സാങ്കേതിക തടസ്സങ്ങളും മൂലം മുടങ്ങിക്കിടക്കുകയായിരുന്നു മരുതനായകം. 1997 ല്‍ എലിസബത്ത്‌ രാജ്‌ഞിയാണ്‌ മരുതനായകത്തിന്റെ സ്വിച്ചോണ്‍ നിര്‍വ്വഹിച്ചത്‌. തുടര്‍ന്ന്‌ കാല്‍ ഭാഗം ഷൂട്ടു ചെയ്യുകയും ചെയ്‌തു. പതിമൂന്ന്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഷൂട്ടു ചെയ്‌തു വച്ച രംഗങ്ങള്‍ യാതൊരു മാറ്റവും കൂടാതെ ഇപ്പോഴും ഉപയോഗിക്കാനാവുമെന്ന്‌ കമല്‍ അറിയിച്ചു. കാരണം അന്ന്‌ ചിത്രീകരിച്ച രംഗങ്ങള്‍ മരുതനായകത്തിന്റെ ജീവിതത്തില്‍ പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നടക്കുന്ന ഫ്‌ളാഷ്‌ബാക്ക്‌ രംഗങ്ങളാണ്‌!

വിശ്വരൂപത്തിനു ശേഷം കമല്‍ ഹിന്ദിയിലും തമിഴിലുമായി ഒരേ സമയം ഒരുക്കുന്ന 'അമര്‍ ഹേ'യിലഭിനയിക്കുമെന്നായിരുന്നു പറഞ്ഞു കേട്ടിരുന്നത്‌. എന്നാലിപ്പോള്‍ മരുതനായകം പൂര്‍ത്തിയായ ശേഷം മാത്രമേ താന്‍ താന്‍ മറ്റൊരു ചിത്രം ചെയ്യൂ എന്നാണ്‌ കമല്‍ പറയുന്നത്‌.

valentine show


car show