Pages

Subscribe:

Search

ഒടുവില്‍ സന്തോഷ് പണ്ഡിറ്റിന്‌ അവാര്‍ഡും

തിരുവനന്തപുരം: ഒടുവില്‍ സന്തോഷ് പണ്ഡിറ്റിന്‌ അതും കിട്ടി. പടം ഇറങ്ങി രണ്ടാഴ്ച തികയും മുമ്പ് ഒരു അവാര്‍ഡ്. നല്‍കിയതാകട്ടെ മലയാള സിനിമയുടെ കാരണവര്‍ മധുവും. അവാര്‍ഡ് ദാന ചടങ്ങ് നടന്ന വൈ എം സി എ ഹാളില്‍ സൂചി കുത്താന്‍ ഇടമില്ലായിരുന്നു. എങ്ങും സന്തോഷ് പണ്ഡിറ്റിന്‍റെ ആരാധകര്‍.

സിനിമയില്‍ അഭിനയം മുതല്‍ സംവിധാനം വരെ എട്ടു കാര്യങ്ങള്‍ ഒറ്റക്ക് ചെയ്ത പണ്ഡിറ്റിന്‍റെ ചങ്കൂറ്റത്തിനാണ്‌ അവാര്‍ഡെന്ന് സംഘാടകരായ ഏകലവ്യ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. പല പടങ്ങളും പെട്ടിയിലിരിക്കുന്ന ഈ കാലത്ത് മലയാള സിനിമയുടെ കൊക്കയില്‍ വീഴാതെ സന്തോഷ് രക്ഷപ്പെട്ടത് അത്ഭുതമെന്ന് സിനിമ മന്ത്രി ഗണേഷ് കുമാര്‍.
ഒടുവില്‍ ആ നിമിഷം വന്നെത്തി. സന്തോശ്ഹ് പുരസ്കാരം ഏറ്റുവാങ്ങി. മൂന്നു മിനുട്ടു മുതല്‍ 15 മിനുറ്റു വരെ നീണ്ടു നിന്ന തെറി വിളികള്‍ പടം റിലീസ് ചെയ്ത ശേഷം ലഭിച്ചെന്ന്‌ പണ്ഡിറ്റ്. പല ഐ എസ് ഡി കാളുകളും വിളിച്ചയാളുടെ കാശു തീര്‍ന്നതിനാല്‍ കട്ടായെന്ന്‌ പരിഭവം.
കൃഷ്‌ണനും രാധക്കും പ്രചോദനമായത്‌ മഹാഭാഗവതമാണു പോലും. അഭിനയിച്ചതും സംവിധാനം ചെയ്തതും മനപൂര്‍വ്വമാണെന്ന്‌ അടുത്ത ഡയലോഗ്. അടുത്ത ചിത്രമായ ജിത്തുഭായ്‌ എന്ന ചോക്ലേറ്റ് ഭായ്‌ എന്ന സിനിമയിലെ പാട്ടും പാടിയാണ്‌ സന്തോഷ് പണ്ഡിറ്റ് ഒടുവില്‍ വേദി വിട്ടത്‌.
the popular malayalam news chanal asianet news/sunday march 4